കാണികളുടെ മനം കവര്‍ന്ന് ശ്രീയുടെ സാന്‍വിക; വൈറലായി ‘ഫാഷന്‍ ഷോ’

ക്രിക്കറ്റ് താരങ്ങളുടെയും സിനിമാ താരങ്ങളുടെയുമൊക്കെ മക്കളുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് എന്നും ഇഷ്ടമാണ്. അത്തരത്തിലുള്ളയൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിലിപ്പോള്‍ വൈറലായിരിക്കുന്നത്. ശ്രീശാന്തിന്റെ മകള്‍ സാന്‍വികയുടെ സ്‌കൂളിലെ ഫാഷന്‍ഷോ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

സ്‌കൂളിലെ ഗ്രാന്‍ഡ് പാരന്റ്‌സ് ഡേയിലെ ഫാഷന്‍ ഷോയില്‍ റെഡ് ഫ്രോക്കണിഞ്ഞാണ് സാന്‍വിയ എത്തിയത്. കൂളായി നടന്ന് കാണികളുടെ കൈയ്യടി വാങ്ങിയ സാന്‍വികയുടെ വീഡിയോ അമ്മ ഭുവനേശ്വരിയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Exit mobile version