മെറൂണ്‍ നിറത്തിലെ ഗൗണ്‍ ധരിച്ച് ‘അതീവ ഗ്ലാമറസായി’ പ്രിയാ വാര്യര്‍; വൈറലായി ചിത്രങ്ങള്‍

മെറൂണ്‍ നിറമുള്ള ഒരു വെല്‍വറ്റ് ഗൗണാണ് ഫോട്ടോഷൂട്ടിനു വേണ്ടി പ്രിയ അണിഞ്ഞിരിക്കുന്നത്.

പ്രിയ വാര്യരെ ഇന്ന് ലോകജനത അറിയപ്പെടുന്നതാണ്. ഒരൊറ്റ ഗാനത്തിലൂടെ ഹിറ്റായ താരമാണ് പ്രിയ. ആരാധാകരും ഏറെയാണ് താരത്തിന്. വിമര്‍ശനങ്ങള്‍ അനവധിയാണെങ്കിലും താരത്തിനോടുള്ള പ്രിയം മാറിയിട്ടില്ല എന്നാണ് അര്‍ത്ഥം. അതിന് തെളിവാണ് വൈറലാകുന്ന പ്രിയയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍.

മെറൂണ്‍ നിറമുള്ള ഒരു വെല്‍വറ്റ് ഗൗണാണ് ഫോട്ടോഷൂട്ടിനു വേണ്ടി പ്രിയ അണിഞ്ഞിരിക്കുന്നത്. പ്രിയ തന്നെയാണ് ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാര്‍ ലൗവിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലൂടെയായിരുന്നു പ്രിയ വാര്യര്‍ ലോകത്തിന്റെ ശ്രദ്ധ നേടിയത്.

ആ ഗാന രംഗത്തിലെ തന്നെ ആളെ മയക്കുന്ന കണ്ണിറുക്കലിലൂടെയാണ് പ്രിയാ വാര്യര്‍ ക്ലിക്ക് ആയതു തന്നെ. താരത്തിന്റെ ചിത്രങ്ങള്‍ ഏതായാലും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

Exit mobile version