ധീവരയ്ക്ക് ശേഷം കിടിലന്‍ അക്കപ്പെല്ലയുമായി അഞ്ജു ജോസഫ്

തമിഴ് ചിത്രം '180' ലെ 'നീ കോറിനാല്‍' എന്ന ഗാനത്തിന്റെ അക്കപ്പെല്ല കവറുമായാണ് ഇത്തവണ അഞ്ജുവും സംഘവും എത്തിയിരിക്കുന്നത്

സൂപ്പര്‍ ഹിറ്റ് ചിത്രം ബാഹുബലിയെ ‘ധീവര’ എന്ന ഗാനത്തിന്റെ അക്കപ്പെല്ല വേര്‍ഷനു ശേഷം വീണ്ടും മറ്റൊരു കിടിലന്‍ അക്കപ്പെല്ല ഗാനവുമായി അഞ്ജു ജോസഫ് എത്തി.

തമിഴ് ചിത്രം ‘180’ ലെ ‘നീ കോറിനാല്‍’ എന്ന ഗാനത്തിന്റെ അക്കപ്പെല്ല കവറുമായാണ് ഇത്തവണ അഞ്ജുവും സംഘവും എത്തിയിരിക്കുന്നത്. പൂര്‍ണമായും അബുദാബിയില്‍ ചിത്രീകരിച്ച വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് ജോണാണ്. അഞ്ജു ജോസഫും, കൃഷ്ണയുമാണ് ലീഡ് വോക്കല്‍സ്. ഭാഗ്യരാജ്, അമല്‍ ജോസ്, ആകര്‍ഷ് പ്രകാശ് എന്നിവരാണ് ബാക്കിംഗ് വോക്കല്‍സ്.

റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തേക്കെത്തിയ ഗായികയാണ് അഞ്ജു. അവരുടെ രാവുകള്‍, അലമാര,ഓര്‍മ്മകളിലൊരു മഞ്ഞുകാലം എന്നീ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Exit mobile version