രണ്ട് വർഷം മുമ്പ് അദ്ദേഹത്തിന് അറിയാമായിരുന്നു മരണം അടുത്തെത്തിയെന്ന്; ഇർഫാൻ ഖാനെ കുറിച്ച് നസിറുദ്ധീൻ ഷാ

Irfan khan and naseeruddin shah

ബോളിവുഡും കടന്ന് ഇന്ത്യൻ ഭാഷകളിൽ ഒക്കെ ആരാധകരെ സൃഷ്ടിച്ച നടൻ ഇർഫാൻ ഖാന്റെ വിയോഗത്തെ കുറിച്ച് വികാരാധീനനായി നടൻ നസിറുദ്ധീൻ ഷാ. ഏകദേശം രണ്ട് വർഷം മുമ്പ്​ തന്നെ താൻ മരിക്കാൻ പോകുകയാണെന്ന കാര്യം അറിയാമായിരുന്നുവെന്ന് നസീറുദ്ധീൻ ഷാ പറഞ്ഞു.

”ലണ്ടനിൽ ആശുപത്രിയിലായിരുന്നപ്പോൾ ഞാൻ അദ്ദേഹത്തോട്​ സംസാരിച്ചിരുന്നു. അന്ന്​ പറഞ്ഞത്​ – ‘മരണം എന്നെ സമീപിക്കുന്നത് ഞാൻ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്​ എത്ര പേർക്ക് ഇത്തരം അവസരം ലഭിക്കുന്നു..’ എന്നായിരുന്നു. “- താരം പറഞ്ഞു.

ഇർഫാൻ ഖാന്‍റെ വിയോഗം വലിയ നഷ്​ടമായിരുന്നു. എന്നാൽ, ഒന്നും നമ്മുടെ കൈയ്യിലല്ലല്ലോഎന്നും ഷാ പറഞ്ഞു.

വർഷങ്ങളോളം അർബുദ ബാധിതനായിരുന്ന ഇർഫാൻ ഖാൻ കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു വിടപറഞ്ഞത്​. 53 വയസായിരുന്നു അദ്ദേഹത്തിന്​.

Exit mobile version