‘വിവാഹത്തിന് പ്രാപ്തയാക്കുന്നതിന് പകരം അവളെ അവള്‍ക്കു വേണ്ടി ജീവിക്കാന്‍ പ്രാപ്തയാക്കൂ’ സാമന്ത കുറിക്കുന്നു

Samantha Prabhu | Bignewslive

പെണ്‍കുട്ടികള്‍ക്ക് 18 വയസ് കഴിയുന്ന നിമിഷം വിവാഹ സ്വപ്‌നമാണ് മാതാപിതാക്കളുടെ മനസില്‍ കൂടുക്കൂട്ടുന്നത്. അതിനിടയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതും പതിവു കാഴ്ചയാവുകയാണ്. ഈ സാഹചര്യത്തില്‍ ശക്തമായൊരു സന്ദേശം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സാമന്ത.

പെണ്‍കുട്ടികള്‍ വിദ്യാസമ്പന്നരാകേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചാണ് സാമന്ത കുറിപ്പ് പങ്കിടുന്നത്. താരം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സന്ദേശം കുറിച്ചത്. പെണ്‍മക്കളുടെ വിവാഹത്തിന് പണം സ്വരുക്കൂട്ടുന്നതിനു പകരം അതവരുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കൂ എന്ന് സാമന്ത പറയുന്നു. അതിനേക്കാളെല്ലാം പ്രധാനമായി അവളെ വിവാഹത്തിന് പ്രാപ്തയാക്കുന്നതിന് പകരം അവളെ അവള്‍ക്കു വേണ്ടി ജീവിക്കാന്‍ പ്രാപ്തയാക്കൂ എന്നും കുറിപ്പിലുണ്ട്.

അവനവനെ സ്‌നേഹിക്കുവാനും ആത്മവിശ്വാസത്തോടെയിരിക്കാനും പെണ്‍മക്കളെ പഠിപ്പിക്കുന്നതിനൊപ്പം വേണ്ടിടത്ത് പ്രതികരിക്കാനും പ്രാപ്തമാക്കാനും താരം കുറിച്ചു. നിരവധി പേരാണ് സാമന്തയെ പ്രശംസിച്ച് രംഗത്തെത്തിയത്.

Exit mobile version