‘ഇമ്മിണി ബല്യ ഒന്ന്..’ വിവാഹവാർഷിക ദിനത്തിൽ മനോഹര ചിത്രവുമായി ടൊവിനോ തോമസ്

മലയാളികളുടെ പ്രിയ താരമാണ് ടൊവിനോ തോമസ്.ടാവിനോയുടെ ഏഴാം വിവാഹവാർഷികമാണ് ഇന്ന്. വിവാഹ വാർഷിക ദിനത്തിൽ കുടുംബത്തോടൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. ”ഇമ്മിണി വല്യ ഒന്ന്. ഞങ്ങൾ ഇന്ന് ഏഴു വർഷത്തെ കൂട്ടായ്മ ആഘോഷിക്കുകയാണ്. എന്റെ എല്ലാ സന്തോഷവും നിങ്ങളിലാണ് .എല്ലാ വിഷമതകളും നിങ്ങളിലെത്തുമ്പോൾ ഇല്ലാതാവുന്നു. പ്രിയപ്പെട്ട ലിഡിയക്കും എന്റെ കുഞ്ഞുങ്ങൾക്കും ആശംസകൾ.” എന്നാണ് ടൊവിനോ തോമസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അഹാന കൃഷ്ണ, നമിത, ഗിന്നസ് പക്രു, മിഥുൻ രമേഷ്, റെബ ജോൺ, സംയുക്ത മേനോൻ,റിമി ടോമി, സിതാര കൃഷ്ണകുമാർ, ശിൽപ്പ ബാല, ധന്യ വർമ്മ തുടങ്ങി സിനിമാരംഗത്തെ സുഹൃത്തുക്കളും ആരാധകരും താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ ജീവിതസഖിയാക്കുന്നത്. പ്ലസ് ടു കാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്്. 2014 ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്. 2012ൽ പുറത്തിറങ്ങിയ സജീവൻ അന്തിക്കാട് ചിത്രമായ പ്രഭുവിനെ മക്കൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ടൊവിനോ ഇന്ന് മലയാളത്തിൽ തിരക്കുള്ള നടനാണ്.

Exit mobile version