റിയാലിറ്റി ഷോയിലെ പ്രകടനം ഇഷ്ടമായി; മത്സരാർത്ഥിക്ക് ഷംന കാസിമിന്റെ ‘കടിയുമ്മ’; വൈറലായി വീഡിയോ

തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയിൽ ജഡ്ജായി പങ്കെടുക്കുന്ന ഷംന കാസിമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. വിധികർത്താവായി എത്തിയ മലയാളി കൂടിയായ ഷംന കാസിമിന്റെ സാഹസം ഏറെ ചർച്ചയാവുകയാണ്.

തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയിൽ നല്ല പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയെ വേദിയിൽ ചുംബിക്കുകയും കവിളിൽ കടിക്കുകയുമാണ് നടി ചെയ്തത്. ഇടിവി തെലുങ്കിൽ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യൻസ്’ ഷോയിലെ വിധികർത്താവായി എത്തിയ ഷംന, അത്ഭുതകരമായ പ്രകടനം പുറത്തെടുത്ത മത്സരാർത്ഥിയെ വിധികർത്താവായ ഷംന കവിളിൽ ചുംബിച്ചു. മത്സരാർത്ഥിയായ യുവാവിന്റെ കവിളിൽ കടിക്കുകയും ചെയ്തു. ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ യുവതിയെയും ഷംന ചുംബിച്ചു.

ഈ വീഡിയോയ്ക്ക് വലിയ പ്രചാരമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. എന്നാൽ വിധികർത്താവ് ഇങ്ങനെ പെരുമാറുന്നത് കുറച്ച് കടന്നുപോയെന്ന വിമർശനവും ശക്തമാണ്.

Exit mobile version