തമിഴിലും മലയാളത്തിലും മികച്ച നടിയായി മഞ്ജു വാര്യര്‍; കത്തിക്കയറി മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍

Manju Warrier | Bignewslive

സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (സൈമ) പ്രഖ്യാപനം രണ്ടാം ദിനത്തിലെത്തുമ്പോള്‍ ദക്ഷിണേന്ത്യന്‍ ഭാഷകളിലെ മികച്ച അഭിനേതാക്കള്‍ക്കും ഗായകര്‍ക്കുമുള്ള പുരസ്‌കാരകങ്ങളുടെ പ്രഖ്യാപനം പൂര്‍ത്തിയായി. ഹൈദരാബാദിലാണ് സൈമ അവാര്‍ഡ് നിശ.

സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷ്ണല്‍ മൂവി അവാര്‍ഡ്സില്‍ ചരിത്രം കുറിച്ചതാകട്ടെ മലയാളത്തിലെ ലേഡ് സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയാണ് പ്രേക്ഷക പ്രിയങ്കരി മഞ്ജു ഞെട്ടിച്ചിരിക്കുന്നത്.

പ്രതിപൂവന്‍ കോഴി, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളത്തില്‍ മഞ്ജു മികച്ച നടിയായത്. ആദ്യ തമിഴ് ചിത്രമായ അസുരനിലെ പച്ചിയമ്മാള്‍ എന്ന കഥാപാത്രമാണ് മഞ്ജുവിന് തമിഴില്‍ പുരസ്‌കാരം നേടിക്കൊടുത്തത്. അതേ ചിത്രത്തിലെ അഭിനയത്തിന് ധനുഷിനെ മികച്ച നടനാക്കി. മലയാളത്തിലെ മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലിനാണ്. ലൂസിഫറിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് പുരസ്‌കാരം.

Exit mobile version