വിജയ് നായകനാകുന്ന ‘ബീസ്റ്റ്’ സിനിമയുടെ ലൊക്കേഷനില്‍ അതിഥിയായി ക്രിക്കറ്റ് താരം ധോണി; തരംഗമായി വീഡിയോ

Thalapathy Vijay | Bignewslive

വിജയ് നായകനാകുന്ന ബീസ്റ്റ് സിനിമയുടെ ലൊക്കേഷനില്‍ അതിഥിയായി ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി. വീഡിയോ ഇതിനോടകം സൈബറിടത്ത് തരംഗമായി കഴിഞ്ഞു. ഷൂട്ടിങ് നടക്കുന്ന ചൈന്നൈയിലെ ഗോകുലം സ്റ്റുഡിയോയില്‍ ആണ് ധോണി എത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ദളപതിയും തലയും എന്ന തലക്കെട്ടിലാണ് ഭൂരിഭാഗം ട്വീറ്റുകളും പ്രത്യക്ഷപ്പെടുന്നത്. മിഴില്‍ വിജയമായിരുന്ന കോലമാവ് കോകില എന്ന ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സനാണ് ബീസ്റ്റ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ ജോര്‍ജിയയില്‍ വച്ച് പൂര്‍ത്തിയായിരുന്നു. സണ്‍ പിക്ച്ചേഴ്സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. മാസ്റ്ററിന് ശേഷം നടന്‍ വിജയ് നായകനാകുന്ന ചിത്രമാണ് ബീസ്റ്റ് പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Exit mobile version