ഷൂട്ടിംഗ് കഴിഞ്ഞ് ജോര്‍ജിയയില്‍ നിന്നും തിരിച്ചെത്തി; ആദ്യം എത്തിയത് നടന്‍ വിവേകിന്റെ വീട്ടിലേയ്ക്ക്, കുടുംബത്തെ ആശ്വസിപ്പിച്ചും താങ്ങായും വിജയ്

Thalapathy Vijay | Bignewslive

തമിഴ് ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഹാസ്യതാരം വിവേകിന്റെ വിയോഗം. താരത്തിന്റെ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സിനിമോ ലോകം കൊവിഡ് മഹാമാരിയെ തള്ളി ഒഴുകി എത്തിയിരുന്നു. എന്നാല്‍ അടുത്ത സുഹൃത്തും ഇളയദളപതിയുമായ വിജയ് ചടങ്ങിന് എത്താതിരുന്നത് ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.

താരത്തിന്റെ പുതിയ ചിത്രമായ ദളപതി 65 ന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ജോര്‍ജിയയില്‍ ആയിരുന്നതിനെ തുടര്‍ന്നാണ് വിജയ്ക്ക് ചടങ്ങില്‍ സംബന്ധിക്കാന്‍ സാധിക്കാതെ വന്നത്. ഇപ്പോള്‍ കഴിഞ്ഞ ദിവസം അദ്ദേഹം ചെന്നൈയില്‍ തിരിച്ചെത്തി. ശേഷം,, വിജയ് ആദ്യം എത്തിയത് വിവേകിന്റെ വീട്ടിലായിരുന്നു.

അദ്ദേഹത്തിന്റെ കുടുംബത്തെ നേരില്‍കണ്ട് താരം ആശ്വസിപ്പിച്ചു. കരിയറിന്റെ തുടക്കം മുതല്‍ വിജയിക്കൊപ്പം ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള താരമാണ് വിവേക്. സഹപ്രവര്‍ത്തകര്‍ എന്നതിനപ്പുറം ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടെയായിരുന്നു. പ്രിയമാനവളെ, കുരുവി, തമിഴന്‍, ഖുശി, ബദ്രി എന്നീ ചിത്രങ്ങള്‍ ഉള്‍പ്പടെ പതിമൂന്നോളം സിനിമകളില്‍ വിവേകും വിജയിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ബിഗില്‍ എന്ന സിനിമയിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്.

Exit mobile version