പ്രിയ വാര്യര്‍ പ്രണയം വെളിപ്പെടുത്തിയോ; പ്രിയ വാര്യര്‍ മനസ്സ് തുറക്കുന്നു

അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗമായി മാറിയ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ ‘മാണിക്യമലരായ പൂവെ..’ എന്ന ഗാന രംഗത്തിനിടെ കണ്ണിറുക്കി കാണിക്കുന്ന സീനാണ് നടിയുടെ കരിയര്‍ മാറ്റി മറിച്ചത്. പിന്നാലെ ബോളിവുഡിലും കന്നഡയിലും കൈനിറയെ ചിത്രങ്ങളാണ് താരത്തിന് കിട്ടിയത്. മലയാള ചിത്രം ഇഷ്ട്കിന്റെ കന്നട പതിപ്പാണ് പ്രിയയുടെ പുതിയ ചിത്രം.

ഇതിനിടയില്‍ ‘പ്രിയ വാര്യര്‍ പ്രണയം വെളിപ്പെടുത്തുന്നു’ എന്ന തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വൈറലായി മാറുകയും ചെയ്തിരുന്നു.ഇതിന്റെ സത്യാവസ്ഥ പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് താരം ഇപ്പോള്‍.

സോഷ്യല്‍ മീഡിയയിലൂടെയാണ് താരം സത്യം വെളിപ്പെടുത്തിയത്. തന്റെ അറിവോടെ എഴുതി ചേര്‍ത്ത അടിക്കുറിപ്പില്ല ആ വിഡിയോയില്‍ ഉള്ളതെന്നും കൂട്ടുകാരുമൊത്തുള്ള തീര്‍ത്തും സ്വകാര്യമായ നിമിഷങ്ങളാണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നതെന്നും നടി പറയുന്നു.

ഏപ്രിലില്‍ അപ്ലോഡ് ചെയ്ത പ്രിയയുടെ സുഹൃത്തുക്കളുടെ വ്‌ലോഗാണ് തെറ്റായ തരത്തില്‍ പ്രചരിക്കുന്നത്. വീഡിയോയില്‍ നിന്നുളള ചില ക്ലിപ്പുകള്‍ മാത്രം ഉപയോഗിച്ചാണ് വ്യാജ പ്രചരണം.

‘വ്‌ലോഗില്‍ നിന്നുള്ള ചില ക്ലിപ്പുകള്‍ മാത്രം മുറിച്ചുമാറ്റി സമൂഹമാധ്യമങ്ങളില്‍ പല രീതിയില്‍ പ്രചരിക്കുന്നത് കാണുവാനിടയായി. ഞങ്ങളുടെ ആരുടെയും അനുവാദമില്ലാതെയാണ് ഇവര്‍ ഇത് ചെയ്തിരിക്കുന്നത്.

എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതല്‍ കാണുമ്പോള്‍ സന്തോഷം. എന്നാല്‍ ഇതിന്മേലുളള ചര്‍ച്ച തീര്‍ത്തും അനാവശ്യമാണ്. വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേര്‍ത്താണ് വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നത്.

ഇനിയെങ്കിലും ഇതിന്റെ സത്യാവസ്ഥ മനസിലാക്കി വാര്‍ത്തകള്‍ നല്‍കൂ. കൂട്ടുകാരുമൊത്ത് എന്ത് ചെയ്യുന്നു, തന്റെ ജീവിതം എങ്ങനെ ജീവിക്കുന്നു തുടങ്ങിയവയെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണ്. അതിന്മേലുള്ള അഭിപ്രായങ്ങള്‍ നിങ്ങള്‍ നിങ്ങളില്‍ തന്നെ ഒതുക്കുക’, എന്നാണ് പ്രിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ താരം കുറിച്ചത്.

Exit mobile version