കണ്ണിറുക്കി ആരാധകരെ കൈയ്യിലെടുത്തു..! പിന്നാലെ ക്രിസ്മസ് ആശംസിച്ച് വിമര്‍ശനവും

മലയാളത്തിലല്ല ഇന്ത്യയില്‍ തന്നെ ഒറ്റ പാട്ടുകൊണ്ട് ഹിറ്റായ നടിയാണ് പ്രിയ പി വാര്യര്‍. അഡാറ് ലവ് എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനമിറങ്ങി ഒരു വര്‍ഷം ആകാറായിട്ടും പ്രിയ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്. പാട്ടില്‍ കണ്ണിറുക്കുന്ന രംഗമാണ് താരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്.
ക്രിസ്മസ് ആശംസിച്ചു കൊണ്ട് പ്രിയ പങ്കു വച്ച ചിത്രങ്ങളും, അതിനു മുമ്പായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

എന്നാല്‍ മലയാളി കുട്ടിയായ പ്രിയയുടെ വസ്ത്രധാരണത്തില്‍ ചിലര്‍ക്ക് അമര്‍ഷവും ഉണ്ട്. ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രം വളരെ മോശമാണെന്നും ഇങ്ങനെ ചെയ്യരുതെന്നുമാണ് ചിരുടെ കമന്റ്. എന്നാല്‍ താരം അതിനൊന്നും മറുപടി കൊടുത്തിട്ടില്ല. 2019 ഫെബ്രുവരി 14-നാണ് പ്രിയ അഭിനയിക്കുന്ന അഡാറ് ലവ് പുറത്തിറങ്ങുന്നത്. ആദ്യ സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ ട്രെന്‍ഡിങ്ങായി മാറിയ പ്രിയയ്ക്ക് ലഭിക്കുന്ന സ്വീകാര്യത സിനിമയ്ക്കും ലഭിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Exit mobile version