സോയ ഫാക്ടറിനായി ക്രിക്കറ്റ് താരമാകാന്‍ ദുല്‍ഖര്‍ കഠിന പരിശീലനത്തില്‍

ദുല്‍ഖര്‍ സല്‍മാന്‍ കര്‍വാനു ശേഷം അഭിനയിക്കുന്ന പുതിയ ഹിന്ദി ചിത്രമാണ് ദി സോയ ഫാക്ടര്‍. സോനം കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ക്രിക്കറ്റ് താരമായാണെത്തുന്നത്. ഇതിനായി ദുല്‍ഖര്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പരിശീലനം കൊച്ചിയില്‍ വച്ചാണ്. മുംബൈ ക്രിക്കറ്റ് ടീം താരമായ വിനോദ് രാഘവനാണ് ദുല്‍ഖറിന് പരിശീലനം നല്‍കുന്നത്. പരിശീലനത്തിന്റെ വീഡിയോ സംവിധായകന്‍ സജി സുരേന്ദ്രന്‍ ആണ് പങ്കുവെച്ചിരിക്കുന്നത്.

ഈ സിനിമ അനുജ ചൌഹാന്റെ ദ സോയാ ഫാക്ടര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ്. സായാ സോളങ്കി എന്നൊരു പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യമായി മാറുന്നതാണ് നോവലിന്റെ ഉള്ളടക്കം.

Exit mobile version