സിനിമ തിയേറ്ററുകളുടെ പ്രവര്‍ത്തനം കോവിഡ് നിരക്ക് കുറഞ്ഞതിന് ശേഷം മാത്രം : മന്ത്രി സജി ചെറിയാന്‍

Movie theatre | Bignewslive

തിരുവനന്തപുരം : കോവിഡ് വ്യാപനം കുറയുന്നതിനനുസരിച്ച് മാത്രമേ സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ സാധിക്കൂവെന്ന് മന്ത്രി സജി ചെറിയാന്‍. നിലവില്‍ സിനിമകള്‍ക്ക് വിനോദ നികുതി ഒഴിവാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

“കോവിഡ് നിരക്ക് പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ ആയിട്ടില്ല. നിരക്ക് കുറയുന്നതിനനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കും.സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വിനോദനികുതി ഒഴിവാക്കണെമെന്ന സിനിമ സംഘടനകളുടെ ആവശ്യം സര്‍ക്കാരിന് മുന്നിലുണ്ട്. എന്നാലിക്കാര്യത്തില്‍ പ്രായോഗികബുദ്ധിമുട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.

കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഏറ്റവും ഒടുവിലാണ് സിനിമ തിയേറ്ററുകള്‍ തുറന്നത്. രണ്ടാം തരംഗത്തില്‍ വീണ്ടുമടച്ച തിയേറ്ററുകള്‍ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസോടെ തുറക്കാനാകുമെന്നാണ് സിനിമമേഖലയുടെ പ്രതീക്ഷ. ഓഗസ്റ്റ് 12ന് ചിത്രത്തിന്റെ റിലീസ് തീയതിയും മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പ്രഖ്യാപിച്ചു.

Exit mobile version