‘ഇങ്ങനെ ഒരുവന്‍ ഫേസ്ബുക്കില്‍ വന്നിട്ടുണ്ട്’ വ്യാജ അക്കൗണ്ടിനെ കുറിച്ച് മുന്നറിയിപ്പുമായി ബാബുരാജ്

Baburaj | Bignewslive

ഫേസ്ബുക്കില്‍ എത്തിയ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനെ കുറിച്ച് മുന്നറിയിപ്പുമായി നടന്‍ ബാബുരാജ്. താരങ്ങളുടെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ നിറയുന്നത് പതിവുകാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് തന്റെ പേരിലും വ്യാജന്‍ ഇറങ്ങിയ വിവരം ബാബുരാജ് പങ്കുവെച്ചത്.

താന്‍ ആണെന്ന വ്യാജേന പലരുമായി ഈ അക്കൗണ്ട് ഉപയോഗിക്കുന്നയാള്‍ ഇടപെഴുകുന്നുണ്ടെന്നും ഇയാളെ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും താരം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്;

ഇങ്ങനെ ഒരുവൻ ഫേസ്ബുക്കിൽ വന്നിട്ടുണ്ട് , അവനെ കണ്ടുപിടിക്കാൻ നോക്കുന്നുണ്ട് ……..ഞാൻ ആണെന്ന വ്യാജേന പലരുമായി ഇടപെടുന്നുണ്ട് ….ഇത് എന്റെ അകൗണ്ട് അല്ല ….നോക്കാം …🙏

Exit mobile version