‘മുറിവേറ്റ സിംഹത്തിന്റെ ശ്വാസം…’: പ്രശാന്ത് നീലിന്റെ വാക്‌സിനേഷൻ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കെ.ജി.എഫ് സംവിധായകൻ കോവിഡ് വാക്‌സിൻ എടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. രാജ്യത്തെ അങ്ങോളമിങ്ങോളമുള്ള പ്രേക്ഷകരെ കോരിത്തരിപ്പിച്ച ചിത്രം ‘കെ.ജി.എഫ്’ ഒരുക്കിയ പ്രശാന്ത് നീൽ ആണ് വാക്‌സിൻ ചിത്രം പങ്കുവെച്ച് ട്രോളൻമാർക്ക് ഇരയായത്. ചിത്രത്തിൽ പഞ്ച് ഡയലോഗുകൾ എഴുതിയ സംവിധായകന് സൂചി പേടിയാണെന്നുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്.

.കോവിഡ് വാക്‌സിൻ സ്വീകരിച്ചതായും, എല്ലാവരും കുടുംബസമേതം വാക്‌സിൻ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രശാന്ത് നീൽ കുത്തിവെപ്പ് എടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ അദ്ദേഹത്തിന്റെ സന്ദേശത്തേക്കാൾ, മുഖം താഴ്ത്തി, മറച്ചുപിടിച്ചുകൊണ്ട് വാക്‌സിൻ സ്വീകരിക്കുന്ന ചിത്രമാണ് ചർച്ചാ വിഷയമായത്. ചിത്രം ട്വീറ്റ് ചെയ്ത കെ.ജി.എഫ് താരം രവീണ ടണ്ഠൻ, ‘ക്യൂട്ട് പിക്’ ആണെന്ന കമന്റാണ് നൽകിയത്.

Exit mobile version