ടാ ഫാന്‍സ് ടാ.. കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കുന്ന പാരമ്പര്യമുണ്ട് ഞങ്ങള്‍ക്ക്..’; ഒടിയന്റെ പോസ്റ്റര്‍ കീറി നശിപ്പിച്ച യുവാവിന് മോഹന്‍ലാല്‍ ഫാന്‍സിന്റെ കിടിലന്‍ പണി

കൊച്ചി: ടാ ഫാന്‍സ് ടാ… കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പോസ്റ്റര്‍ കീറി നശിപ്പിച്ച യുവാവിന് കിടിലന്‍ പണി കൊടുത്ത് മോഹന്‍ലാല്‍ ഫാന്‍സ്. കീറിയ അതേ സ്ഥലത്ത്, വീണ്ടും പോസ്റ്റര്‍ ഒട്ടിപ്പിച്ചാണ് ഫാന്‍സുകാരുടെ മറുപടി. അതായത് കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കുക.

കഴിഞ്ഞദിവസമാണ് ഒടിയന്റെ പോസ്റ്റര്‍ കീറി നശിപ്പിക്കുന്ന ഒരു യുവാവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. ആരെങ്കിലും വരുന്നുണ്ടോയെന്ന് പേടിയോടെ ഇയാള്‍ നോക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

പോസ്റ്റര്‍ കീറുമ്പോള്‍ നിന്റെ മുഖത്തുളള പേടിയുണ്ടല്ലോ അതാണ് മോഹന്‍ലാല്‍ എന്ന ശീര്‍ഷകത്തോടെയാണ് വീഡിയോ ഫാന്‍സ് പേജുകളില്‍ പ്രചരിച്ചത്.

Exit mobile version