ചിത്രത്തിനെതിരെ നടക്കുന്നത് സംഘടിത ആക്രമണമാണ്, ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ അനുഭവിച്ച വേദനയെങ്കിലും ഇത്തരക്കാര്‍ ഓര്‍ക്കണം; മേജര്‍ രവി

ചിത്രത്തിനെതിരെ നടക്കുന്നത് സംഘടിത ആക്രമണമാണെന്ന് ചൂണ്ടികാട്ടിയ മേജര്‍ രവി ഇത്തരം പ്രചരണങ്ങള്‍ അവസാനപ്പിക്കണമെന്നും ആവശ്യപ്പെട്ടു

പ്രേക്ഷകര്‍ക്ക് വാനോളം പ്രതീക്ഷകള്‍ നല്‍കി ഒടുവില്‍ വിമര്‍ശനങ്ങളേറ്റുവാങ്ങേണ്ടിവന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനെ പിന്തുണച്ച് സംവിധായകന്‍ മേജര്‍ രവി രംഗത്ത്. ചിത്രത്തിനെതിരെ നടക്കുന്നത് സംഘടിത ആക്രമണമാണെന്ന് ചൂണ്ടികാട്ടിയ മേജര്‍ രവി ഇത്തരം പ്രചരണങ്ങള്‍ അവസാനപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ചിത്രം മോശമാണെന്ന പ്രചരണങ്ങള്‍ കൊണ്ട് ഒടിയനെ പരാജയപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ അനുഭവിച്ച വേദനയെങ്കിലും ഇത്തരക്കാര്‍ ഓര്‍ക്കണമെന്നും മേജര്‍ രവി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

പരസ്യ രംഗത്തെ പ്രമുഖ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മോനോന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒടിയന്‍. ഇതുവരെ ഒരു മലയാളചിത്രത്തിനും നല്‍കാത്ത തരത്തിലുള്ള പ്രമോഷന്‍ പരിപാടികളായിരുന്നു ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയത്. എന്നാല്‍ ഡിസംബര്‍ 14 തീയ്യേറ്ററില്‍ എത്തിയത് മുതല്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം വന്നില്ല എന്ന വിമര്‍ശനങ്ങളാണ് ചിത്രത്തിന് നേരിടേണ്ടി വന്നത്.

Exit mobile version