ഗ്ലാമറസായി അശ്വതിയും, കൂടെ സുദേവ് നായരും; സൈക്കോ ത്രില്ലര്‍ ഹ്രസ്വചിത്രം ‘മെന്‍ അറ്റ് മൈ ഡോര്‍’ വൈറലാകുന്നു

സൈക്കോത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രത്തിന് പ്രേക്ഷകരുടെ കൈയ്യടി നേടുകയാണ്.

മലയാളികള്‍ക്ക് സുപരിചിതയായ നടി അശ്വതി മേനോന്റെയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് സുദേവ് നായരുടെയും മികവുറ്റ പ്രകടനത്തില്‍ അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രം ‘മെന്‍ അറ്റ് മൈ ഡോര്‍’ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വിനയ് കൃഷ്ണനാണ് സംവിധായകന്‍. സൈക്കോത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രത്തിന് പ്രേക്ഷകരുടെ കൈയ്യടി നേടുകയാണ്.

സിനിമയുടെ മേക്കിങും മികച്ച അഭിനയ പ്രകടനവും സാങ്കേതിക തികവും ഹ്രസ്വചിത്രത്തെ വേറിട്ട് നിര്‍ത്തുന്നു. ഡിസ്‌നി ജെയിംസ് ആണ് മറ്റൊരു അഭിനേതാവ്.

പ്രിനിഷ് പ്രഭാകരന്റേതാണ് തിരക്കഥ. ജോര്‍ജി ജോസഫ് ഛായാഗ്രഹണം. നിര്‍മ്മാണം ജെലില്‍ ജോസ്.

Exit mobile version