ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവിനെ അനുകരിച്ച് കൊച്ചു കുഞ്ഞ്; കൊച്ചുമിടുക്കിയെ ഒത്തിരി ഇഷ്ടമായെന്ന് മഞ്ജുവും

Child Imitate | Bignewslive

വെളുത്ത ടോപ്പും കറുത്ത മിഡിയും ഷൂസുമൊക്കയിട്ട് പ്രായം വെറും നമ്പറാക്കി എത്തിയ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവിന്റെ പുതിയ ലുക്ക് സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരുന്നു. നിരവധി പേര്‍ താരത്തെ അനുകരിക്കാനും ശ്രമം നടത്തിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് മഞ്ജുവിനെ അനുകരിച്ച കൊച്ചുമിടുക്കിയുടെ ചിത്രമാണ്.

മഞ്ജു ധരിച്ച അതേപോലുള്ള വേഷവും ഹെയര്‍സ്‌റ്റൈലും ഷൂസും വാച്ചും ഫോണുമൊക്കെയായി ഒരു കുഞ്ഞു മഞ്ജു തന്നെയായി എത്തിയ ഈ മിടുക്കിയും വളരെപ്പെട്ടെന്ന് ശ്രദ്ധ നേടിുകയും ചെയ്തു. ബേബി ഇഷാ മെഹഖ് എന്ന നാലു വയസ്സുകാരിയായിരുന്നു താരത്തെ അതേപടി പകര്‍ത്തിയത്.

നടി മഞ്ജു വാരിയറും ഈ കുഞ്ഞു മഞ്ജുവിനെ ഇഷ്ടമായി എന്നു പറയുകയും ചെയ്തിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം ദുബായിയില്‍ താമസിക്കുന്ന ഇഷാ മെഹഖ് ഒരു മോഡലും ബ്ലോഗറും കൂടിയാണ്. കാസര്‍ഗോഡ്കാരിയാണ് ഈ കുട്ടി മഞ്ജു. ചിത്രം ഇതിനോടകം തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

Exit mobile version