രൺബീർ കപൂറിന് പിന്നാലെ ബോളിവുഡ് താരം ആലിയ ഭട്ടിനും കോവിഡ്

alia-bhatt_

ബോളിവുഡ് നടി ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു. സോഷ്യൽമീഡിയയിലൂടെ ആലിയ തന്നെയാണ് രോഗവിവരം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചയുടൻ തന്നെ താൻ ഡോക്ടർമാരുടെ നിർദേശപ്രകാരം ക്വാറന്റീനിൽ പോയെന്നും താരം കുറിച്ചു.

എല്ലാവരുടെയും പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി പറയുന്നുവെന്നും ആലിയ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആലിയയുടെ കാമുകനും നടനുമായ റൺബീർ കപൂറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. റൺബീറിന് കോവിഡ് സ്ഥിരീകരിക്കുന്ന സമയത്ത് ആലിയ താരത്തിനൊപ്പം ഉണ്ടായിരുന്നു.

പിന്നീട് നടത്തിയ പരിശോധനയിൽ ആലിയയുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. റൺബീറിന്റെ പരിശോധനഫലം നെഗറ്റീവായതിന് ശേഷമാണ് ആലിയയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്.

Exit mobile version