‘നിക്ക് കിട്ടുന്ന ആദ്യത്തെ അംഗീകാരമാണ്’ തൊഴിലുറപ്പ് ചേച്ചിമാരുടെ അംഗീകാരം ഏറ്റുവാങ്ങി സാന്ത്വനത്തിലെ കണ്ണന്‍

Santhwanam Kannan | Bignewslive

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനത്തിലെ താരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ തനിക്ക് ലഭിച്ച ആദ്യത്തെ അംഗീകാരം പങ്കുവെയ്ക്കുകയാണ് പരമ്പരയിലെ കണ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചു സുഗന്ദ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷം പങ്കിട്ടത്.

നാട്ടിലെ തൊഴിലുറപ്പ് ചേച്ചിമാര്‍ നല്‍കിയ മൊമന്റോയുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അച്ചു സന്തോഷം പങ്കിട്ടത്. എനിക്ക് നാട്ടില്‍നിന്നും കിട്ടുന്ന ആദ്യത്തെ അംഗീകാരമാണ് എന്നുപറഞ്ഞാണ് അച്ചു ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നാട്ടിലെ തൊഴിലുറപ്പ് ചേച്ചിമാര്‍ എല്ലാവരും അച്ചുവിന് പൊന്നാടയും മൊമന്റോയും കൊടുക്കുന്നത്.

ഭരതന്നൂരില്‍ നിന്നും സിനിമ-സീരിയല്‍ ലോകത്തേയ്ക്ക് ചുവടുവച്ച കൊച്ചനുജന്‍ അച്ചു സുഗന്ദിന് അഭിനന്ദനങ്ങള്‍ എന്നാണ് മൊമന്റോയില്‍ കുറിച്ചിരിക്കുന്നത്. ജനപ്രിയ പരമ്പരയായി മാറിക്കഴിഞ്ഞ സാന്ത്വനത്തിലെ പ്രധാനപ്പെട്ടതിലൊന്നായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരത്തെ എല്ലാവരും ചേര്‍ന്ന് അംഗീകരിച്ചത് സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

പൊന്നാടയണിയിക്കുന്നതിന്റേയും, ലഡ്ഡു കൊടുക്കുന്നതിന്റേയും എല്ലാ ചിത്രങ്ങളും അച്ചുതന്നെ പങ്കുവച്ചിട്ടുണ്ട്. സ്‌കുളില്‍നിന്നും മറ്റും മിമിക്രിയ്ക്കും, നാടകത്തിനുമെല്ലാം സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഈ സമ്മാനം ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുമെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇന്‍സ്റ്റഗ്രാം കുറിപ്പ്;

നിക്ക് കിട്ടുന്ന ആദ്യത്തെ അംഗീകാരമാണ്..
സ്‌കൂളില്‍ നിന്നൊക്കെ മിമിക്രിയ്ക്കും നാടകത്തിനുമൊക്കെ സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇത് ഞാന്‍ നെഞ്ചോടു ചേര്‍ത്ത് പിടിക്കും..
ശരിക്കും മനസ്സ് നിറഞ്ഞു…
ഒരുപാട് സന്തോഷമായി..
മറക്കില്ല….

Exit mobile version