കരിയറിലെ 60-ാമത്തെ ചിത്രം; ചിയാന്‍ 60ല്‍ വിക്രമിന്റെ ജോഡിയായി പ്രേക്ഷക പ്രിയങ്കരി സിമ്രാന്‍

Actress Simran | Bignewslive

വിക്രം, ധ്രുവ് വിക്രം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ വിക്രമിന്റെ ജോഡിയായി പ്രേക്ഷക പ്രിയങ്കരി സിമ്രാനും. ഗൗതം മേനോന്‍ ഒരുക്കുന്ന ധ്രുവ നച്ചത്തിരത്തിലും വിക്രമും സിമ്രാനും ഒന്നിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

വിക്രമിന്റെ കരിയറിലെ 60-ാമത്തെ ചിത്രത്തിന് ചിയാന്‍ 60 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വാണി ഭോജന്‍ ആണ് ചിത്രത്തിലെ മറ്റൊരു നായിക. സന്തോഷ് നാരായണനാണ് സംഗീതം. വിക്രമും ധ്രുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആരാധകര്‍ക്കിടയിലും ആവേശം സൃഷ്ടിക്കുന്നുണ്ട്.

ചിയാന്റെയും മകന്റെയും അഡാറ് കോമ്പോയ്ക്കൊപ്പം കാര്‍ത്തിക്കിന്റെ സംവിധാനവും കൂടിച്ചേരുമ്പോഴുള്ള മാസിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. ഗാങ്സ്റ്റര്‍ ഡ്രാമ ഗണത്തില്‍പ്പെട്ട സിനിമ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയാണ് നിര്‍മിക്കുന്നത്.

Exit mobile version