‘നമുക്കും സമൂഹത്തിനും വേണ്ടി’ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് മോഹന്‍ലാലും

Mohanlal | Bignewslive

കൊച്ചി: ലോകം ഒന്നടങ്കം പടര്‍ന്ന് പിടിച്ച മഹാമാരി കൊവിഡിനെതിരെയുള്ള പോരാട്ടത്തിലെ വാക്‌സിന്‍ സ്വീകരിച്ച് പ്രിയതാരം മോഹന്‍ലാല്‍. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ചാണ് മോഹന്‍ലാല്‍ വാക്സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

കൊവിഡ് വാക്സിന്‍ എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പല ഘട്ടങ്ങളായുള്ള വാക്സിനേഷനില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വാക്‌സിന്‍ എടുത്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Exit mobile version