പോര്‍ഷെ കാറില്‍ വണ്‍വെ തെറ്റിച്ച് പാഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍; റിവേഴ്‌സ് പോകാന്‍ പറഞ്ഞ് പോലീസും, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് വീഡിയോ

Dulqar Salmaan | Bignewslive

ട്രാഫിക് നിയമം തെറ്റിച്ച് പണികിട്ടി മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍. വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇന്‍സ്റ്റഗ്രാമില്‍ മുഹമ്മദ് ജസീല്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

ദുല്‍ഖറിന്റെ പുതിയ പോര്‍ഷെ പനമേര കാര്‍ ആലപ്പുഴ ബൈപ്പാസിന് സമീപം വണ്‍വേ തെറ്റിച്ചു വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുടര്‍ന്ന് വാഹനം ട്രാഫിക്ക് പോലീസ് തടയുന്നതും റിവേഴ്സ് എടുത്ത് പോകാന്‍ ആവശ്യപ്പെടുന്നതും കാണാം.

ഉടന്‍ തന്നെ കാര്‍ റിവേഴ്സ് എടുത്ത് ശരിയായ ട്രാക്കിലൂടെ പോകുകയും ചെയ്തു. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കളാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പോര്‍ഷെ കാറിന് പിന്നാലെ വരുന്ന യുവാക്കള്‍ കുഞ്ഞിക്ക എന്ന് വിളിക്കുന്നതും കേള്‍ക്കാം.

Exit mobile version