‘ഇങ്ങനെ കൂടുതല്‍ ചെറുപ്പമായി തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ’ സ്‌നേഹത്തില്‍ പൊതിഞ്ഞ പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് സ്‌നേഹത്തില്‍ ചാലിച്ച പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍. കെട്ടിപ്പിടിച്ച് വാപ്പിച്ചിയുടെ കവിളില്‍ ഉമ്മ നല്‍കുന്ന ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ആശംസ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

താന്‍ കണ്ടതില്‍ ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളയാളുമാണ് വാപ്പിച്ചിയെന്നും എന്തിനും ഏതിനും ആശ്രയിക്കാമെന്നും താരം കുറിക്കുന്നു. തന്റെ സമാധാനവും സന്തോഷവും ഏറെ പ്രിയപ്പെട്ട വാപ്പിച്ചിയാണെന്നും ദുല്‍ഖര്‍ പറയുന്നു. ഇങ്ങനെ കൂടുതല്‍ ചെറുപ്പമായി തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂവെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

‘പിറന്നാള്‍ ആശംസകള്‍ വാപ്പിച്ചി! എനിക്കറിയാവുന്നതില്‍ ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ ആള്‍ വാപ്പിച്ചിയാണ്. എന്തിനും എനിക്ക് ആശ്രയിക്കാവുന്ന, എന്നെ കേട്ടിരുന്ന് ശാന്തനാക്കുന്നയാളാണ്. എന്റെ സമാധാനവും സന്തോഷവുമെല്ലാം. വാപ്പിച്ചിയുടെ നിലവാരത്തിലേക്ക്, പ്രതീക്ഷയിലേക്ക് ഉയര്‍ന്ന് ജീവിക്കാനാണ് ഓരോ ദിവസവും ഞാന്‍ ശ്രമിക്കുന്നത്. നമുക്കെല്ലാം ഈ സമയത്ത് ഒന്നിച്ചിരിക്കാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ ആഹ്ലാദം. മറിയത്തിനൊപ്പം വാപ്പിച്ചിയെ കാണുന്നത് പോലെ എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊന്നുമില്ല. ഹാപ്പി ഹാപ്പി ബര്‍ത്ത്‌ഡേ വാപ്പിച്ചി. ഇങ്ങനെ കൂടുതല്‍ ചെറുപ്പമായി തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ. നിറയെ സ്‌നേഹം’

Exit mobile version