ഇംഗ്ലീഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണമെന്ന് കമന്റ്; എന്റെ യോഗ്യത നിശ്ചയിക്കാന്‍ സാര്‍ ആരാണെന്ന് എസ്തറിന്റെ ചോദ്യം, തുടരുന്ന സദാചാര ആക്രമണം

Esther Anil | Bignewslive

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത് യുവനടി എസ്തര്‍ അനിലിന്റെ ഗ്ലാമറസ് വസ്ത്രം ധരിച്ചുള്ള ചിത്രമാണ്. ഇതിനൊപ്പം തന്നെ സദാചാര ആക്രമണവും ഉയരുന്നുണ്ട്. ഇപ്പോള്‍ സദാചാരം പറഞ്ഞ് എത്തിയ കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

‘ഹിന്ദി സിനിമയില്‍ അഭിനയിക്കുവാനുള്ള യോഗ്യതയായി… ഇനി ഇംഗ്ലിഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം’ ഇങ്ങനെയായിരുന്നു കമന്റ്. എന്റെ യോഗ്യത നിശ്ചയിക്കാന്‍ സാര്‍ ആരാണ് എന്ന് താരം ചോദിച്ചു കൊണ്ട് കുറിച്ചു.

കൂട്ടുകാര്‍ക്കൊപ്പമുള്ള പാര്‍ട്ടിക്കായി ബംഗളൂരുവില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ എസ്തര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവച്ചിരുന്നു. വിമര്‍ശനങ്ങള്‍ കൂടാതെ രസകരമായ ഒരുപാട് കമന്റുകളും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? എന്നാണ് ദൃശ്യം 2വിനെ അനുസ്മരിപ്പിക്കും വിധത്തില്‍ ഒരാളുടെ കമന്റ്. നിങ്ങള്‍ ഇത് പറഞ്ഞുകൊടുക്കാന്‍ നില്‍ക്കേണ്ടെന്നായിരുന്നു എസ്തറിന്റെ മറുപടി.

Exit mobile version