ബോളിവുഡ് താരം കരീന കപൂർ വീണ്ടും അമ്മയായി

kareena and family

മുംബൈ: ബോളിവുഡ് നടി കരീന കപൂർ വീണ്ടും അമ്മയായി. കരീന വീണ്ടും ആൺ കുഞ്ഞിനാണ് ജന്മം നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു കുഞ്ഞിന്റെ ജനനം. ഇന്നലെ ബോംബെയിലെ ബ്രിഡ്ജ് കാൻഡി ആശുപത്രിയിൽ വൈകീട്ട് 5.30യോടെ കരീനയെ പ്രവേശിപ്പിച്ചിരുന്നു.

താനും ഭർത്താവ് സെയ്ഫ് അലി ഖാനും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കരീന കപൂർ വെളിപ്പെടുത്തിയത്. 2016ൽ ആയിരുന്നു ഇരുവർക്കും ആദ്യത്തെ ആൺകുട്ടി ജനിച്ചത്. തൈമൂർ അലി ഖാൻ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ താരമാണ്.

വീണ്ടുമെത്തിയ ഗർഭകാലം ആഘോഷമാക്കി കൊണ്ട് കരീനയും സെയ്ഫും പുതിയ വീട്ടിലേക്ക് മാറിയിരുന്നു. ലൈബ്രറിയും വിശാലമായ ടെറസും സ്വിമ്മിംഗ് പൂളും കുട്ടികൾക്കുള്ള നഴ്‌സറിയും എല്ലാം ഒരുക്കിയ വീടും സോഷ്യൽമീഡിയയിൽ വലിയ ചർച്ചായായിരുന്നു. കൂടാതെ,ഗർഭകാലത്തും കരീന പ്രൊഫഷണൽ ജീവിതത്തിൽ സജീവമായിരുന്നു.

ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദ സിനിമയിൽ കരീന വേഷമിടുകയും ചെയ്തു. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. ഫാഷൻ ഷോ റാമ്പുകളിലും കരീനയെത്തി. സെയ്ഫ് അലി ഖാന്റെ ഫോൺ ഭൂത് എന്ന സിനിമയുടെ സെറ്റിലും കരീനയെത്തിയിരുന്നു.

Exit mobile version