15 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു, മുത്തുമണിക്കും അരുണിനും ആണ്‍കുഞ്ഞ് പിറന്നു

ഏതാനും സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ സിനിമാതാരമാണ് മുത്തുമണി. 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തുമണിക്കും സംവിധായകനും ഭര്‍ത്താവുമായ അരുണിനും ആണ്‍കുഞ്ഞ് പിറന്നെന്ന സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം നിറയുന്നത്.

നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. അഭിഭാഷകയും നടിയും അവതാരകയുമാണ് മുത്തുമണി. 2006-ല്‍ ആണ് ഇവര്‍ വിവാഹിതരായത്. നാടകത്തില്‍ സജീവമായിരുന്ന മുത്തുമണി 2006 ല്‍ സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കെത്തിയത്.

അതിനുശേഷം നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. കാവല്‍ ആണ് മുത്തുമണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ ആളാണ് അരുണ്‍. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ് അരുണ്‍ സിനിമയിലെത്തുന്നത്.

ഫൈനല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ അധ്യാപകന്‍ കൂടിയാണ് അരുണ്‍.

Exit mobile version