നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുതെന്ന് താരത്തിന്റെ അപേക്ഷ

Nazriya Nazim | Bignewslive

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മെസേജുകള്‍ക്ക് ദയവായി മറുപടി അയയ്ക്കരുതെന്നും നസ്രിയ ആരാധകരോടായി പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെയാണ് നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നും ലൈവ് വിഡിയോ പുറത്തുവന്നത്.

വിദേശ ഭാഷസംസാരിക്കുന്ന രണ്ട് യുവാക്കളെയും വീഡിയോയില്‍ കാണാമായിരുന്നു. ഹാക്കേര്‍സ് തന്നെയാണ് നസ്രിയയുടെ പ്രൊഫൈലിലൂടെ ലൈവ് വിഡിയോ സ്ട്രീം ചെയ്തിരിക്കുന്നത്. ‘ഏതോ കോമാളികള്‍ ഇന്‍സ്റ്റഗ്രാം പേജ് ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചുദിവസത്തേക്ക് എന്റെ പേരില്‍ വരുന്ന മെസേജുകള്‍ക്കു മറുപടി കൊടുക്കരുത്.’നസ്രിയ പറഞ്ഞു.

Exit mobile version