ഇമ്രാന്‍ ഹഷ്മിയുടെ ‘ചീറ്റ് ഇന്ത്യ’ ട്രെയിലര്‍ പുറത്ത്

ചിത്രം 2019 ജനുവരി 25ന് തിയറ്ററുകളിലെത്തും

ഇമ്രാന്‍ ഹഷ്മിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രം ചീറ്റ് ഇന്ത്യയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഇമ്രാന്‍ തന്നെയാണ് ട്വിറ്ററിലൂടെ ട്രെയിലര്‍ പങ്കുവെച്ചത്. ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തിലെ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ചീറ്റ് ഇന്ത്യ. ചിത്രം 2019 ജനുവരി 25ന് തിയറ്ററുകളിലെത്തും

ക്യാപ്റ്റന്‍ നവാബ് എന്ന ചിത്രത്തിന് ശേഷം ഇമ്രാന്‍ ഹഷ്മിയുടെ കമ്പനി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ചീറ്റ് ഇന്ത്യ. സൗമിക് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചീറ്റ് ഇന്ത്യ. കൂടാതെ എലിപ്സിസ് എന്റര്‍ടൈന്‍മെന്റ് , ടി സീരിസ് എന്നീ കമ്പനികളും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.

Exit mobile version