നടി അഹാനയ്ക്ക് കൊവിഡ്; ക്വാറന്റൈന്‍ ദിനങ്ങള്‍ ആസ്വദിക്കുന്നുവെന്ന് താരം

Ahaana Krishna | Bignewslive

നടി അഹാനയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം അറിയിച്ചത്. കുറച്ചുദിവസം മുന്‍പാണ് പരിശോധന നടത്തിയതെന്നും അന്നു മുതല്‍ ക്വാറന്റൈനിലാണെന്നും താരം സ്‌റ്റോറിയില്‍ കുറിക്കുന്നു.

‘കുറച്ചുദിവസം മുന്‍പ് കൊവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ഏകാന്തതയില്‍, എന്റെ തന്നെ സാന്നിധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ രണ്ട്ദിവസം കൊണ്ട് നല്ല ആരോഗ്യനിലയിലാണ്. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. ആവുമ്പോള്‍ അറിയിക്കാം’, താരം കുറിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ അഹാനയെപ്പോലെതന്നെ സജീവമാണ് കുടുംബത്തിലെ മറ്റുള്ളവരും. അച്ഛന്‍ കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത, കുടുംബത്തിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ചിത്രങ്ങളില്‍ അഹാന ഉണ്ടായിരുന്നില്ല. ഇക്കാര്യം കമന്റുകളില്‍ പലരും ഉന്നയിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് താരം കൊവിഡ് പോസിറ്റീവ് ആണെന്ന് അറിയിച്ച് രംഗത്തെത്തിയത്.

Exit mobile version