രാംചരണിന് പിന്നാലെ വരുണ്‍ തേജിനും കൊവിഡ് ബാധ

Varun Tej Konidela | Bignewslive

തെലുങ്ക് താരം വരുണ്‍ തേജിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. നേരത്തെ നടന്‍ രാംചരണിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വരുണിനും വൈറസ് ബാധ സ്ഥിരീകരിച്ചത്. ചെറിയ ലക്ഷണങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

അതേസമയം, വരുണ്‍ തേജിന്റെ മറ്റ് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന് വ്യക്തമല്ല. വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ പോയിരിക്കുകയാണ് താരം. കൊവിഡ് പൊസിറ്റീവ് ആയ കാര്യം വരുണ്‍ തേജ് തന്നെയാണ് അറിയിച്ചത്.

ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്ന് കൊവിഡ് ടെസ്റ്റ് നടത്തി. പൊസിറ്റീവായി. ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനില്‍ ആണ്. താന്‍ ഉടന്‍ തന്നെ തിരിച്ചുവരുമെന്നും വരുണ്‍ തേജ് പറയുന്നു. കൊവിഡ് പോസിറ്റീവ് ആയ കാര്യം വരുണ്‍ തേജ് തന്നെ അറിയിച്ചു.

വീട്ടില്‍ ക്വാറന്റൈനില്‍ പോകാന്‍ ഡോക്ടര്‍മാര്‍ തന്നെ അറിയിക്കുകയായിരുന്നു. മറ്റ് ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ച് വരുണ്‍ തേജ് വ്യക്തമാക്കിയിട്ടില്ല.

Exit mobile version