‘കോവിഡ് വന്നില്ലായിരുന്നെങ്കിൽ മുമ്പ് തന്നെ വിവാഹം കഴിച്ചേനെ ഞങ്ങൾ’; വിവാഹം ഉടൻ; വെളിപ്പെടുത്തി രൺബീറും ആലിയയും

ranbir and alia | Movie news

ആരാധകരുടെ പ്രിയതാരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും ഉടനെ വിവാഹിതരാവും. ഇക്കാര്യം നടൻ രൺബീർ കപൂർ തന്നെയാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്.

‘വിവാഹം ഉടൻ തന്നെയുണ്ടാകും. ഈ കോവിഡ് പ്രശ്‌നം ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഇപ്പോൾ വിവാഹിതരായേനെ. എന്റെ ജീവിതത്തിലെ ഓരോ ലക്ഷ്യങ്ങളിലും പതിയെ എത്തണമെന്നാണ് ആഗ്രഹം’- രൺബീർ പറഞ്ഞു.

ലോക്ക്ഡൗൺ കാലം ആലിയ നന്നായി വിനിയോഗിച്ചുവെന്നാണ് രൺബീറിന്റെ അഭിപ്രായം. ഗിത്താർ മുതൽ തിരക്കഥ വരെയുള്ള മേഖലയിൽ ആലിയ ഇക്കാലത്ത് കൈവച്ചെന്നും അതേസമയം, താൻ കാര്യമായി ഒന്നും തന്നെ ചെയ്തില്ലെന്നും രൺബീർ അഭിമുഖത്തിൽ പറയുന്നു. വ്യക്തിപരമായി ചില പ്രശ്‌നങ്ങളിലൂടെ കടന്നു പോയതിനാൽ കുടുംബത്തോടൊപ്പം ധാരാളം സമയം ചെലവഴിച്ചുവെന്നും രൺബാർ വിശദീകരിച്ചു.

കോവിഡ് ലോക്ക്ഡൗൺ കാലത്താണ് റൺബീർ കപൂറിന്റെ പിതാവും മുൻബോളിവുഡ് താരവുമായ ഋഷി കപൂർ അന്തരിച്ചത്. ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു ഋഷി കപൂർ. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് എപ്രിൽ 30 നായിരുന്നു അന്തരിച്ചത്.

Exit mobile version