‘ഇവന്‍ ക്യൂട്ടാണ്, പക്ഷേ ജൂനിയര്‍ ചീരുവല്ല..! പ്രചരിക്കരുതേ’ വ്യാജ ചിത്രം പങ്കുവെയ്ക്കുന്നവരോട് മേഘ്‌ന രാജ്

Meghna Raj | Bignewslive

പ്രേക്ഷക പ്രിയങ്കരിയായ നടി മേഘ്‌ന രാജിന് അടുത്തിടെയാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ജൂനിയര്‍ ചിരഞ്ജീവി എന്ന തരത്തില്‍ വ്യാജ ചിത്രം പ്രചരിക്കുന്ന അടിസ്ഥാനത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കിയിട്ടാണ് മേഘ്‌ന രാജ് വ്യക്തത വരുത്തിയത്. തീര്‍ച്ചയായും ഇത് ക്യൂട്ടായ കുഞ്ഞാണ്. പക്ഷേ നിങ്ങളെ നിരാശപ്പെടുത്തേണ്ടിവന്നതില്‍ ഖേദിക്കുന്നു, ഇത് ജൂനിയര്‍ ചീരുവല്ല മേഘ്‌ന കുറിച്ചു. അടുത്തിടെയാണ് മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ മരണപ്പെട്ടത്.

താരത്തിന്റെ അകാല മരണം എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ ആഗ്രഹിച്ചതുപോലെ ചിരിച്ചുകൊണ്ടായിരിക്കും താന്‍ ജീവിക്കുകയെന്ന് മേഘ്‌ന രാജ് അറിയിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ മുന്‍പ് അച്ഛനും അമ്മയ്ക്കും കുഞ്ഞിനും തനിക്കും കൊവഡ് ബാധിച്ചതായി മേഘ്‌ന രാജ് അടുത്തിടെ അറിയിച്ചിരുന്നു. ആരാധകര്‍ ആരും ആശങ്കപ്പെടേണ്ടെന്നും എല്ലാവരും സുഖമായിരിക്കുന്നുവെന്നും മേഘ്‌ന രാജ് പ്രതികരിച്ചിരുന്നു.

Exit mobile version