രാജ്ഞിയെപ്പോലെ അണിഞ്ഞൊരുങ്ങി നടി മേഘ്‌ന; വൈറല്‍ ഫോട്ടോഷൂട്ട് ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയോടുള്ള ആദരം

Meghna Raj | Bignewslive

രാജ്ഞിയെപ്പോലെ അണിഞ്ഞൊരുങ്ങിയ നടി മേഘ്‌ന രാജിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചിരഞ്ജീവി സര്‍ജയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സിനിമയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് മേഘ്‌ന പങ്കുവെച്ചിരുന്നു. ഭര്‍ത്താവിനോടുള്ള ആദരമായാണ് ഫോട്ടോഷൂട്ടും സംഘടിപ്പിച്ചത്.

ചുവപ്പു നിറത്തിലുള്ള പട്ടു സാരിയും സ്വര്‍ണ നിറത്തിലുള്ള മൂടുപടവും ആപരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളുമൊക്കെ ധരിച്ചാണ് മേഘ്‌ന എത്തുന്നത്. തന്റെ സ്വപ്നത്തിലെ പുരുഷനെ പെയിന്റ് ചെയ്യുന്ന റാണിയായാണ് മേഘ്‌ന പ്രത്യക്ഷപ്പെടുന്നത്. മറ്റാരുമല്ല ചിരഞ്ജീവി സര്‍ജയെ തന്നെയാണ് ആ പുരുഷനായി കാണിക്കുന്നത്.

നിരവധി പേരാണ് മേഘനയുടെയും തിരിച്ചുവരവിനെയും ചിത്രങ്ങളെയും പ്രശംസിച്ച് കമന്റ് ചെയ്യുന്നത്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാടിനെ അതിജീവിക്കുന്നതിനെക്കുറിച്ചും മകന്റെ വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് മേഘ്‌ന സോഷ്യല്‍മീഡിയയില്‍ സജീവമായി നില്‍ക്കുന്നുണ്ട്.

Exit mobile version