പുറത്ത് ബഹളവും ആഘോഷങ്ങളും, എന്നാല്‍ തന്റെ ഇപ്പോഴത്തെ മൂഡ് ഇതാണ്; വീഡിയോ പങ്കുവെച്ച് പേളി മാണി

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് പേളി മാണി. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. തന്റെ ഫോട്ടോകളും വിശേഷങ്ങളുമെല്ലാം പേളി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഗര്‍ഭകാലമായപ്പോഴും ഫോട്ടോഷൂട്ടുകളും മറ്റുമായി പേളി ബിസിയാണ്.

മാത്രമല്ല ബേബി മമ്മ ഡാന്‍സ് എന്ന പേരില്‍ നിറവയറുമായുള്ള പേളിയുടെ ഡാന്‍സും ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. കഴിഞ്ഞദിവസവം പേളി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

വോട്ടെണ്ണല്‍ നടന്നപ്പോള്‍ തന്നെ തന്റെ ഇപ്പോഴത്തെ മൂഡ് എന്തെന്നും പറഞ്ഞുകൊണ്ടായിരുന്നു പേളി മാണി ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതെ, പുറത്തു ബഹളവും ആഘോഷങ്ങളും നടന്നാലും മടിയുള്ളവര്‍ക്ക് ഫോളോ ചെയ്യാനുള്ള ഗാനമാണിത്. സ്വന്തം കട്ടിലില്‍ ചുരുണ്ടുകൂടി, അടുത്തിരിക്കുന്ന ഫോണ്‍ ഒന്ന് എത്തിപ്പിടിക്കാന്‍ പോലും മടി തോന്നുന്ന ആള്‍ക്കാര്‍ക്കുള്ള ഗാനമാണിത്. പേളി വീഡിയോയില്‍ പറയുന്നു.

നിലവിലെ തന്റെ മൂഡ് എന്ന് കുറിച്ചു കൊണ്ടാണ് പേളി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സീരിയല്‍ താരമായ ശ്രീനിഷ് അരവിന്ദാണ് പേളിയുടെ ഭര്‍ത്താവ്. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ പ്രണയത്തിലായ ഇരുവരും പിന്നീട് വിവാഹം കഴിക്കുകയായിരുന്നു.

ഇപ്പോള്‍ ജീവിതത്തിലേക്ക് പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും. താന്‍ ഗര്‍ഭിണിയാണെന്ന വിവരം പേളി തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

Exit mobile version