15 വര്‍ഷമായി ഞാന്‍ ഉപയോഗിക്കുന്ന ഡയമണ്ട് കമ്മല്‍ നഷ്ടപ്പെട്ടു; കണ്ടെത്താന്‍ സഹായിക്കണം, അഭ്യര്‍ത്ഥിച്ച് നടി ജൂഹി ചൗള

Juhi Chawla | Bignewslive

ഹരികൃഷ്ണന്‍സിലൂടെ തിളങ്ങിയ ബോളിവുഡ് നടി ജൂഹി ചൗള മലയാളികളുടെ പ്രിയ താരമാണ്. ഇപ്പോള്‍ ആരാധകരുടെ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. താന്‍ 15 വര്‍ഷമായി ഉപയോഗിക്കുന്ന ഡയമണ്ട് കമ്മല്‍ നഷ്ടമായെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നുമാണ് താരം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് കമ്മല്‍ നഷ്ടപ്പെട്ടതെന്ന് നടി പറയുന്നു. കമ്മല്‍ തിരികെ കിട്ടണമെങ്കില്‍ ആരാധകര്‍ സഹായിക്കണമെന്നും കണ്ടെത്തുന്ന ആള്‍ക്ക് സമ്മാനം തരാന്‍ തനിക്ക് സന്തോഷമേ ഉള്ളൂവെന്നും ജൂഹി ചൗള കൂട്ടിച്ചേര്‍ത്തു.

‘ഇന്ന് രാവിലെ മുംബൈ എയര്‍പോട്ടിലെ ഗെയിറ്റ് 8 ന് സമീപത്തേയ്ക്ക് നടക്കുന്നതിനിടയില്‍ എമിറേറ്റ്സ് കൗണ്ടറിന് സമീപത്ത് എവിടെയോ എന്റെ ഡയമണ്ട് കമ്മല്‍ നഷ്ടമായി. അത് കണ്ടെത്താന്‍ ആരെങ്കിലും സഹായിച്ചാല്‍ ഞാന്‍ സന്തോഷവതിയാവും. കമ്മല്‍ കിട്ടിയാല്‍ പൊലീസിനെ അറിയിക്കൂ. നിങ്ങള്‍ക്ക് സമ്മാനം തരുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ’, ജൂഹി ട്വിറ്ററില്‍ കുറിച്ചു.

Exit mobile version