ഞാൻ എന്തും പറയും, എന്നെ ആരും കണ്ടു പിടിക്കില്ല എന്ന ചിന്തയാണോ? ഭാവന ചോദിക്കുന്നു

Bhavana | movie

സോഷ്യൽമീഡിയയിലൂടെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് നടി ഭാവന. സൈബർ ലോകത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് എതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായാണ് താരം രംഗത്തെത്തിയത്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ സംഘടനയായ ഡബ്ല്യുസിസി റെഫ്യൂസ് ദ അബ്യൂസിന്റെ ഭാഗമായി എത്തിയായിരുന്നു ഭാവനയുടെ പ്രതികരണം.

ഒട്ടനവധി പ്രശസ്തരമാണ് മുമ്പ് ഈ ക്യാമ്പയിന്റെ ഭാഗമായത്. ഇപ്പോൾ നടി ഭാവനയും റെഫ്യൂസ് ദ അബ്യൂസിനൊപ്പം ചേർത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയുക, അല്ലെങ്കിൽ എഴുതുക. കൂടുതലും സ്ത്രീകൾക്കെതിരേയാണ് ഇത്തരം പ്രവണതകൾ നാം കണ്ടു വരുന്നത്. ഞാൻ എന്തും പറയും, എന്നെ ആരും കണ്ടു പിടിക്കില്ല എന്ന ചിന്തയാണോ അല്ലെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നത് വേണ്ടി ചെയ്യുന്നതാണോ എന്നറിയില്ല. അത് എന്ത് തന്നെയാണെങ്കിൽ അത്ര നല്ലതല്ല. പരസ്പരം ദയവോടെ പെരുമാറുക. -ഭാവന പറഞ്ഞു.

ഭാവനയുടെ വാക്കുകൾ:

സോഷ്യൽ മീഡിയയിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയുക, അല്ലെങ്കിൽ എഴുതുക. കൂടുതലും സ്ത്രീകൾക്കെതിരേയാണ് ഇത്തരം പ്രവണതകൾ നാം കണ്ടു വരുന്നത്. ഞാൻ എന്തും പറയും, എന്നെ ആരും കണ്ടു പിടിക്കില്ല എന്ന ചിന്തയാണോ അല്ലെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നത് വേണ്ടി ചെയ്യുന്നതാണോ എന്നറിയില്ല. അത് എന്ത് തന്നെയാണെങ്കിൽ അത്ര നല്ലതല്ല. പരസ്പരം ദയവോടെ പെരുമാറുക.. റെഫ്യൂസ് ദ? അബ്യൂസ് ഭാവന പറഞ്ഞു.

Exit mobile version