അപ്പോള്‍ കണ്ടത് ലേഡി സൂപ്പര്‍ സ്റ്റാറിനെയല്ല, തനി മലയാളിയെ; നയന്‍താരയെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

Nayantara | Bignewslive

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കുഞ്ചാക്കോ ബോബനും പ്രധാനവേഷത്തിലെത്തുന്ന നിഴല്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അപ്പു എന്‍ ഭട്ടതിരിയാണ് ചിത്രത്തിന്റെ സംവിധാനം. ഇപ്പോള്‍ നയന്‍താരയെ കുറിച്ചുള്ള അനുഭവം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗിസിനോടാണ് താരത്തിന്റെ പ്രതികരണം. നയന്‍താരയെപോലെ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള അഭിനേത്രിയില്‍ മാത്രമേ നിഴലിലെ കഥാപാത്രം ഭദ്രമായിരിക്കൂ എന്ന് കഥ കേട്ടു കഴിഞ്ഞപ്പോള്‍ തോന്നിയിരുന്നുവെന്ന് ചാക്കോച്ചന്‍ പ്രതികരിക്കുന്നു.

ഭാര്യ പ്രിയ ഉണ്ടാക്കിക്കൊണ്ടു വന്ന ഭക്ഷണമെല്ലാം ലൊക്കേഷനില്‍ ഒരുമിച്ചിരുന്നു കഴിച്ചുവെന്നും അപ്പോള്‍ താന്‍ കണ്ടത് സൗത്ത് ഇന്ത്യയിലെ വിലകൂടിയ സൂപ്പര്‍സ്റ്റാറിനെയല്ല തനി മലയാളിയെ ആയിരുന്നുവെന്നും കുഞ്ചാക്കോ പറയുന്നു. സൗത്ത് ഇന്ത്യയില്‍ തിരക്കുള്ള താരമായി നിറഞ്ഞു നില്‍ക്കുമ്പോഴും മലയാളത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് നയന്‍താര എത്തിയതില്‍ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

പലതരത്തിലുള്ള പ്രതിസന്ധികളെ വകഞ്ഞുമാറ്റിയുള്ള യാത്രയിലൂടെയാണ് നയന്‍താര ലേഡിസൂപ്പര്‍സ്റ്റാര്‍ ആയത്. സിനിമയോടും അഭിനയത്തോടും തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് അവര്‍ ഇടപെടുന്നത്. ജോലിയിലുള്ള കൃത്യമായ പ്ലാനിങ്ങും അതിശയിപ്പിക്കുന്നതാണ്, കുഞ്ചാക്കോ വ്യക്തമാക്കി.

Exit mobile version