‘കാശിനു വേണ്ടി മാത്രം ചില സിനിമകള്‍ ചെയ്യാറുണ്ട്, അങ്ങനെ ചെയ്യുന്നത് അത്ര മോശമായി തോന്നിയിട്ടില്ല’; ബോളിവുഡ് താരം നവാസുദ്ദിന്‍ സിദ്ദിഖി

nawasudhin siddhiqui | big news live

കാശിന് വേണ്ടി മാത്രം താന്‍ ചില സിനിമകള്‍ ചെയ്യാറുണ്ടെന്ന് ബോളിവുഡ് താരം നവാസുദ്ദിന്‍ സിദ്ദിഖി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത്തരത്തില്‍ പറഞ്ഞത്.


‘കാശിനു വേണ്ടി മാത്രം സിനിമകള്‍ ചെയ്യുന്നത് അത്ര മോശമായി തോന്നാറില്ല. കാരണം അങ്ങനെ സിനിമകള്‍ ചെയ്യുന്നത് കൊണ്ടാണ് എനിക്ക് നല്ല ചിത്രങ്ങളില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുവാന്‍ സാധിക്കുന്നത്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഉണ്ടായിരുന്നപ്പോള്‍ എല്ലാത്തരത്തിലുമുള്ള നാടകങ്ങളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. സംഭാഷണത്തില്‍ സംസ്‌കൃതവും, പാഴ്സി പാട്ടുകള്‍ വരെ ഉണ്ടായിരുന്നു. ഒരു നടനെന്ന നിലയില്‍ എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണം’ എന്നാണ് താരം പറഞ്ഞത്.

‘മന്റോ’ എന്ന ചിത്രത്തില്‍ ഞാന്‍ പ്രതിഫലം വാങ്ങാതെ ആണ് അഭിനയിച്ചത്. നല്ല രീതിയിലുള്ള പ്രതിഫലം വാങ്ങിച്ചു കൊണ്ട് മന്റോയ്ക്കു മുമ്പും ശേഷവും ഞാന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ചെയ്തത് കൊണ്ടാണ് മന്റോയില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുവാന്‍ സാധിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.


ഉറുദു എഴുത്തുകാരനായ സാദത്ത് ഹസ്സന്‍ മന്റോയുടെ ജീവിതത്തെ ആസ്പദമാക്കി നന്ദിത ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മന്റോ. ചിത്രത്തിലെ അഭിനയത്തിന് നവാസുദ്ദിന്‍ സിദ്ദിഖിക്ക് ഏറെ നിരൂപക പ്രശംസ ലഭിച്ചിരുന്നു.

Exit mobile version