വേദിയിലേക്ക് വിജയ് സേതുപതി എത്തി; എഴുന്നേറ്റ് നിന്നു സ്വീകരിച്ച് രജനി

വേദിയിലേക്ക് വിജയ് സേതുപതി എത്തിയപ്പോള്‍ ലഭിച്ച സ്വീകരണവും ആരാധകരുടെ ആര്‍പ്പുവിളിയും എല്ലാവരെയും അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചു

courtesy: Sun pictures Face book Page

വിജയ് സേതുപതിയെ മഹാനടനെന്ന് വിശേഷിപ്പിച്ച് രജനികാന്ത്. പേട്ട എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ വിജയ്‌യെ രജനി എഴുന്നേറ്റു നിന്നാണ് സ്വീകരിച്ചത്.
രജനിക്കൊപ്പം വില്ലനായി വിജയ് സേതുപതി എത്തുന്നു എന്നതാണ് പേട്ടയിലെ വമ്പന്‍ ആകാംക്ഷ. ഈ ആവേശത്തിന് അടിവരയിടുന്നതായിരുന്നു ഇന്നലെ ഇവരുവരും നടത്തിയ പ്രസംഗമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വേദിയിലേക്ക് വിജയ് സേതുപതി എത്തിയപ്പോള്‍ ലഭിച്ച സ്വീകരണവും ആരാധകരുടെ ആര്‍പ്പുവിളിയും എല്ലാവരെയും അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചു.

‘വിജയ് സേതുപതി ജിത്തു എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കാര്‍ത്തിക് എന്നോട് ഈ ചിത്രത്തിന്റെ കഥ പറയുമ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് ജിത്തു എന്ന കഥാപാത്രം ആരാണ് ചെയ്യുന്നതെന്നാണ്. അതിന് കാര്‍ത്തിക് തന്ന മറുപടി ‘വിജയ് സേതുപതി’. ഞാന്‍ എന്താണോ പ്രതീക്ഷിച്ചത് അതിന് മുകളില്‍ ആ കഥാപാത്രത്തെ വിജയ് അനശ്വരമാക്കി. ഒരു കാര്യം മാത്രം പറയാം. വിജയ് സേതുപതി ഒരു നടനല്ല. മഹാനടനാണ്. ഒരു സംശയവുമില്ല’.

ഷോര്‍ട് ഫിലിമുകളിലൂടെ സിനിമ ലോകത്തെത്തിയ കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയുന്ന ചിത്രത്തില്‍ ഒരു വലിയ താര നിര തന്നെയാണ് ഒന്നിക്കുന്നുണ്ട്. നവാസുദിന്‍ സിദ്ദിഖി, വിജയ് സേതുപതി, സിമ്രാന്‍, തൃഷ, ശശികുമാര്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നു.

ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകള്‍ക്കും രജനികാന്തിന്റെ മനംമയക്കുന്ന ലുക്കിനും വലിയ സ്വീകരമാണ് ലഭിച്ചത്. അനിരുദ്ധ് ഈണമിട്ട ചിത്രത്തിലെ ഡപ്പാം കൂത്ത് നമ്പറും സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. പൂര്‍ണമായും ഒരു രജനി ആരാധകരെ തൃപ്തിപ്പെടുന്ന ചിത്രമായിരിക്കും പേട്ട എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം അടുത്ത വര്‍ഷം പൊങ്കലിന് തിയറ്ററുകളില്‍ എത്തും.

Exit mobile version