തവസിക്ക് സഹായ പ്രവാഹം; വിജയ് സേതുപതിക്ക് പിന്നാലെ 25000 രൂപ നല്‍ ശിവകാര്‍ത്തികേയന്‍, മെഡിക്കല്‍ ബില്ലുകളും അടയ്ക്കും

കാന്‍സര്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്ന തമിഴ്താരം തവസിക്ക് സഹായവുമായി ശിവകാര്‍ത്തികേയനും രംഗത്ത്. നേരത്തെ വിജയ് സേതുപതി അടിയന്തര സഹായമായി ഒരു ലക്ഷം രൂപ സഹായം നല്‍കി രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് ശിവകാര്‍ത്തികേയനും സഹായം നല്‍കി രംഗത്തെത്തിയത്.

25000 രൂപയാണ് താരം അടിയന്തര സഹായമായി നല്‍കിയത്. ഇതിനു പുറമെ, തവസിയുടെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്ന് ശിവ കാര്‍ത്തികേയന്‍ വ്യക്തമാക്കി. തവസിയുടെ ചികിത്സ ഏറ്റെടുക്കുന്നുവെന്ന് ഡിഎംകെ എംഎല്‍എ ശരവണനും അറിയിച്ചു. ചെന്നൈയില്‍ ചികിത്സയിലാണ് അദ്ദേഹം. രജനീകാന്ത് നായകനായ ‘കിഴക്ക് ചീമയിലെ’ മുതല്‍ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അണ്ണാത്തെ’യില്‍ വരെ അഭിനയിച്ചിട്ടുണ്ട്.

Exit mobile version