“മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറുകളാണെന്ന് എനിക്ക് തോന്നിയിട്ടില്ല”; തുറന്നടിച്ച് ഷമ്മി തിലകന്‍

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നായകനായ ജയന്റെ 40ാം ചരമ വാര്‍ഷിക ദിനമായിരുന്നു ഇന്ന്. സിനിമ മേഖലയിലെ നിരവധി പേരാണ് വാര്‍ഷിക ദിനത്തില്‍ ജയനെ അനുസ്മരിച്ച് രംഗത്ത് വന്നത്. ജയനെ അനുസ്മരിച്ച് നടന്‍ ഷമ്മി തിലകന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ ചര്‍ച്ച വിഷയമാകുന്നത്.

യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാറിന് പ്രണാമം എന്ന അടിക്കുറിപ്പോടെ അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലെ ചിത്രം പങ്ക് വച്ച് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് താഴെയായി ഒരാളിട്ട കമ്മന്റും അതിന് ഷമ്മി തിലകന്‍ പറഞ്ഞ മറുപടിയും ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്.

‘അപ്പോള്‍ മമ്മൂക്കയും, ലാലേട്ടനും സൂപ്പര്‍ സ്റ്റാറുകള്‍ അല്ലെ എന്ന ചോദ്യത്തിന് അവര്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല എന്നായിരുന്നു ഷമ്മി തിലകന്റെ മറുപടി. ഷമ്മിയുടെ മറുപടിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

നിങ്ങള്‍ക്കിടയില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാം, എന്നാല്‍ സത്യത്തെ മൂടിവെയ്ക്കാന്‍ കഴിയില്ലെന്നും മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകള്‍ ആണെന്നാണ് ചില കമന്റുകള്‍. എന്നാല്‍ ഷമ്മി ഹീറോ ആട എന്നാണ് മറ്റു ചില കമന്റുകള്‍

Exit mobile version