വീണ്ടും വിസ്മയിപ്പിച്ച് ജയസൂര്യ; ‘വെള്ള’ത്തിലെ മനോഹരമായ മറ്റൊരു ഗാനം കൂടി പുറത്തിറങ്ങി

ജയസൂര്യ നായകനാകുന്ന ‘വെള്ളം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഒരു കുറി കണ്ട് എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പാട്ടിലൂടെ ഒരു പുതിയഗായകനെയും അവതരിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍ തളിപ്പറമ്പു സ്വദേശിയായ വിശ്വനാഥന്‍ ആണ് മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

ചിത്രത്തിലേത് ആയി നേരത്തെ ഇറങ്ങിയ ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു. ധര്‍മ്മശാല ബ്ലൈന്‍ഡ് സ്‌കൂളില്‍ പഠിക്കുന്ന അഞ്ചാം ക്ലാസുകാരി അനന്യയായിരുന്നു ആ ഗാനം പാടിയത്. ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ടില്‍ പിറക്കുന്ന സിനിമയാണ് വെള്ളം. കണ്ണൂര്‍ സ്വദേശിയായ ഒരാളുടെ യഥാര്‍ത്ഥ ജീവിതമാണ് സിനിമയിലൂടെ പറയുന്നത്.

ചിത്രത്തില്‍ ജയസൂര്യയെ കൂടാതെ സംയുക്താ മേനോന്‍, സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്‌നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മി എന്നിവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.

ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ ,രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബിജിപാലാണ് സംഗീതം. ‘വെള്ളം ‘സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് വിതരണത്തിനെത്തിക്കുന്നത്.

Exit mobile version