രണ്ടാം വിവാഹത്തിനൊരുങ്ങി പ്രഭുദേവ; വധു സഹോദരിയുടെ മകളെന്ന് റിപ്പോര്‍ട്ടുകള്‍

നടനും സംവിധായകനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുടെ രണ്ടാം വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ് ആചാരപ്രകാരം പ്രഭുദേവ തന്റെ പെങ്ങളുടെ മകളെയാണ് വിവാഹം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഈ വിവാഹ വാര്‍ത്തയോട് പ്രഭുദേവയോ അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. റംലത്താണ് പ്രഭു ദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ താരത്തിന് രണ്ട് ആണ്‍കുട്ടികളും ഉണ്ട്.


എന്നാല്‍ നയന്‍താരയുമായി പ്രണയത്തിലായിരുന്ന സമയത്ത് താരം വിവാഹ മോചനം നേടിയിരുന്നു. പിന്നീട് നയന്‍താരയുമായി വേര്‍പിരിഞ്ഞ ശേഷം ഇനിയൊരു വിവാഹം തന്റെ ജീവിതത്തില്‍ ഉണ്ടായിരിക്കില്ലെന്നും മക്കള്‍ക്ക് വേണ്ടി മാത്രമാണ് ഇനി ജീവിതം എന്നുമാണ് പ്രഭുദേവ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Exit mobile version