ഷാജു ശ്രീധറിന്റെയും ചാന്ദിനിയുടെ മകൾ നന്ദന ഷാജു നായികയാവുന്നു; ചിത്രത്തിന് സ്വിച്ച് ഓൺ ചെയ്ത് ദിലീപ്

മലയാളികളുടെ പ്രയി നായികയായിരുന്ന ചാന്ദിനിയുടേയും നടൻ ഷാജു ശ്രീധറിന്റെയും മകൾ നന്ദന ഷാജു നായികയാവുന്ന ചിത്രത്തിന്റെ പൂജ നടന്നു. സ്റ്റാൻഡേർഡ്.10ഇ, 1999 ബാച്ച് (Std.XE 99 Batch) എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്. നടൻ ദിലീപാണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. കോട്ടയത്ത് നവംബർ 26 മുതലാണ് ഷൂട്ടിങ് ആരംഭിക്കുക.

നോയൽ ഗീവർഗ്ഗീസ്, സലീംകുമാർ, കിച്ചു ടെല്ലസ്, കോട്ടയം നസീർ, ചെമ്പിൽ അശോകൻ, ബിറ്റോ ഡേവീസ്, ശ്രീജിത്ത് പെരുമന, സുജിത്, അനീഷ്, അസ്ഹർ, അനീഷ് ഗോപാൽ, ചിനു കരുവിള, ഗീതി സംഗീത എന്നിവരാണ് മറ്റു താരങ്ങൾ.

ജോഷി ജോൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം മിനി മാത്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ മിനി മാത്യു, ഡേവിഡ് ജോൺ എന്നിവർ ചേർന്നു നിർമ്മിക്കുന്നു. ഛായാഗ്രഹണം മധേഷ്. കോ പ്രൊഡ്യൂസർ മധേഷ്, സെൽവ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനോയ്.

അരുൺ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. രഞ്ജിത്ത് വരികൾ എഴുതിയ ഗാനങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർവിനോദ് പറവൂർ, കലകോയാസ്, മേക്കപ്പ് ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം അയ്യപ്പൻ ആർ നാഥ്, സ്റ്റിൽസ് ശ്രീനി മഞ്ചേരി, പരസ്യകല മനു ഡാൻവിസി, എഡിറ്റർഷാജു വി ഷാജി, അസോസിയേറ്റ് ഡയറക്ടർ സിജോ ജോസഫ്, പ്രൊജക്റ്റ് കോഓർഡിനേറ്റർ രാജീവ് എസ്, സൗണ്ട് രഞ്ജു രാജ് മാത്യു. വാർത്ത പ്രചരണംഎ എസ് ദിനേശ്.

Exit mobile version