‘നിഴല്‍’ ചിത്രത്തിന്റെ സെറ്റില്‍ ചാക്കോച്ചന്റെ പിറന്നാളാഘോഷം; ചിത്രങ്ങള്‍

പുതിയ സിനിമയുടെ സെറ്റില്‍ ജന്മദിനം ആഘോഷിച്ച് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. നിഴല്‍ സിനിമയുടെ സെറ്റിലാണ് സഹതാരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പം താരം പിറന്നാള്‍ ആഘോഷിച്ചത്. നിരവധി പേര്‍ താരത്തിന് ജന്മദിനാശംസകള്‍ നേരുകയും ചെയ്തിരുന്നു.

നിഴലിന്റെ എറണാകുളത്തെ സെറ്റിലാണ് സഹപ്രവര്‍ത്തകര്‍ ചാക്കോച്ചന് പിറന്നാള്‍ ആഘോഷം ഒരുക്കിയത്. കൊവിഡിന്റെ പ്രതിസന്ധികളുണ്ടെങ്കിലും ചാക്കോച്ചന്റെ പിറന്നാള്‍ എല്ലാവരും ചേര്‍ന്ന് ആഘോഷമാക്കുകയും ചെയ്തു.

സംവിധായകരായ അപ്പു എന്‍ ഭട്ടതിരി,ഫെലിനി, നിര്‍മ്മാതാക്കളായ ബാദുഷ, അഭിജിത്ത് എം പിള്ള, ജിനേഷ് ജോസ്, കുഞ്ഞുണ്ണി, ജിനു വി നാഥ് അടക്കമുള്ളവര്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. നാല്‍പ്പത്തിനാലാം പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പുതിയ രണ്ട് ചിത്രങ്ങളുടേയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Exit mobile version