നൃത്തം കൊണ്ട് വയലിന്‍ മാന്ത്രികന് ആദരം; തരംഗമായി നൃത്തരംഗം

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന് നൃത്തം കൊണ്ട് ആദരമൊരുക്കി കൊച്ചി കാക്കനാട്ടെ ക്ഷേത്ര നൃത്തവിദ്യാലയത്തിലെ രഞ്ജിനി, മിഥില, ലക്ഷ്മി എന്നീ വിദ്യാര്‍ത്ഥിനികള്‍. ഇവരുടെ നൃത്തരംഗം ഇതിനകം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.

വയലിന്‍ മാന്ത്രികന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു വീഡിയോ പിറന്നതെന്ന് നര്‍ത്തകരില്‍ ഒരാളായ രഞ്ജിനി പറഞ്ഞു. ഇവര്‍ മൂന്നുപേരും സെന്റ് തെരേസാസ് കോളേജില്‍ ഒരുമിച്ച് പഠിച്ചവരും ഇപ്പോള്‍ എംഎ ഭരതനാട്യം പൂര്‍ത്തിയാക്കിയവരുമാണ്.

നൃത്തരംഗം ചിത്രീകരിച്ചിരിക്കുന്നത് ബാലഭാസ്‌കറിന്റെ തന്നെ ഗാനം ഉപയോഗിച്ചാണ്. രഞ്ജിനിയും മിഥിലയും ചേര്‍ന്നാണ് നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ക്ഷേത്രയില്‍ തന്നെയായിരുന്നു ഷൂട്ടിങ്ങും.

Exit mobile version