ലോക പരിസ്ഥിതി ദിനത്തില്‍ ഭൂമി ദേവിയോട് ക്ഷമ ചോദിച്ച് നൃത്താര്‍ച്ചനയുമായി ദിവ്യാ ഉണ്ണി. ഫേസ്ബുക്ക് പേജിലൂടെയാണ് താരം തന്റെ നൃത്താര്‍ച്ചന ആരാധകരുമായി പങ്കുവെച്ചത്.
‘ഭൂമി ദേവിയോട് ആദ്യം തന്നെ മാപ്പ് ചോദിക്കുന്നു. അവള്‍ എല്ലായ്‌പ്പോഴും അവളുടെ മക്കളോട് അനുകമ്പ കാണിക്കുന്നു. അവരുടെ ദുരിതങ്ങള്‍ കാണാന്‍ അവള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്നാല്‍ അവളുടെ ആ സ്‌നേഹവും ക്ഷമയും കാണാന്‍ കഴിയാത്ത വിധം സ്വാര്‍ഥരും നിന്ദ്യരുമാണ് അവളുടെ മക്കള്‍. ഇതാ ഇവിടെ ഭൂമി ദേവിക്കായി ഒരു സ്‌നേഹാര്‍ച്ചന സമര്‍പ്പിക്കുന്നു’ എന്ന് കുറിച്ച് കൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചത്.
എന്‍ജെ നന്ദിനിയാണ് ഈ നൃത്താവിഷ്‌കാരത്തനായി പാട്ട് ചിട്ടപ്പെടുത്തിയത്. അരുണ്‍ കുമാര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.